April 3, 2025

ജില്ലാ സായുധ സേന പതാകദിനാചരണം യോഗം ചേർന്നു

കൽപ്പറ്റ: ജില്ലാ സായുധ സേനാ പതാക നിധിയുടെയും സൈനിക ക്ഷേമ ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു.
സായുധ സേനാ തുക സമാഹരണത്തിൽ കൂടുതൽ തുക ശേഖരിച്ച ജോയിൻ്റ് രജിസ്ട്രാർ, കോ- ഓപറേറ്റീവ് സൊസൈറ്റി, മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഏവർ റേളിങ് ട്രോഫി എ.ഡി.എം കെ. ദേവകി വിതരണം ചെയ്തു. കലക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സൈനിക ക്ഷേമ ഓഫിസർ എം.പി വിനോദൻ, ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. കേണൽ എസ്.കെ തമ്പി, ജില്ലാ സൈനിക ക്ഷേമ ബോർഡ് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിമുക്ത ഭടസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *