April 3, 2025

ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു ജില്ലാ യുഡിഎഫ്

 

കൽപ്പറ്റ :നവംബർ 26 ഭരണഘടന ദിനമായി യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റുയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഭരണ ഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഭരണ ഘടനയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പ്രതിഷേധർഹമാണെന്ന് സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി എ മുഹമ്മദ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി ഗോപാലകുറുപ്പ് അധ്യക്ഷത വഹിച്ചു.യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവീനർ പി പി ആലി,പി കെ ജയലക്ഷ്മി,അഡ്വ വേണുഗോപാൽ,എം സി,സെബാസ്റ്റ്യൻ,ജോസ് കളപുരക്കൽ,പ്രവീൺ തങ്കപ്പൻ,നാസർ സി എം പി,എൻ കെ റഷീദ്,സി പി വർഗീസ്,ടി ജെ ഐസക്,കെ ഇ വിനയൻ,സംഷാദ് മരക്കാർ,ഒ വി അപ്പച്ചൻ,റസാഖ്‌ കൽപ്പറ്റ,എം എ ജോസഫ്,എൻ കെ വർഗീസ് വി എ മജീദ്,പി കെ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *