April 3, 2025

യാത്രയയപ്പ് നൽകി

 

പനമരം : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ സേവനത്തിന് ശേഷം 2024 നവംബർ 30ന് സർവീസിൽനിന്ന് വിരമിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്- 2 മാരായ ശ്രീ ടോമി തോമസ്,
ശ്രീ അബ്ദുൽ മജീദ് , ഒക്ടോബർ 31ന് വിരമിച്ച ശ്രീ വിനേഷ് കുമാർ എന്നിവർക്ക് വയനാട് ജില്ല ഹെൽത്ത് ഇൻസ്പെക്ടർസ് സൗഹൃദ കൂട്ടായ്മ യാത്രയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-1 ശ്രീ അഷ്റഫ് നിർവഹിച്ചു. പുൽപ്പള്ളി സാമൂഹ്യ ആരോഗ്യേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മനോജ് അധ്യക്ഷത വഹിച്ചു. ജില്ല മാസ്സ് മീഡിയ ഓഫീസർ ശ്രീ ഹംസ ഇസ്മാലി ഉപഹാര സമർപ്പണം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജോയ് എം ജെ സ്വാഗതം പറഞ്ഞു റെജി വടക്കയിൽ നന്ദി പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഹെൽത്ത് സൂപ്പർവൈസേഴ്സ്, ഹെൽത്ത് ഇൻസ്പെക്ടഴ്‌സ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസ് മുൻവർഷങ്ങളിൽ പൊതുജനാരോഗ്യ മേഖലയിൽ നിന്നു മുൻ വർഷങ്ങളിൽ വിരമിച്ചവർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *