April 3, 2025

ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളും രണ്ട് കോടിയുടെ സ്വയം തൊഴിൽ-വ്യക്തിഗത വായ്പ വിതരണം ചെയ്തു

 

മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.സി റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ കോർപറേഷൻ എഴുതി തള്ളിയതായി കോർപറേഷൻ ചെയർപേഴ്‌സൺ അറിയിച്ചു. 32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങൾക്കായി 2,15,80,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. 50 പേർക്ക് രണ്ട് കോടി രൂപയുടെ സ്വയം തൊഴിൽ വ്യക്തിഗത വായ്പയും വിതരണം ചെയ്തു. വായ്പാ തുക ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിങ് യൂണിറ്റ്, ഫുഡ് പ്രോസസ്സിങ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുക. മൂപ്പൈനാട് സെന്റ്. ജോസഫ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി ബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ. ഫൈസൽ മുനീർ, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.നാസർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, വാർഡ് അംഗം ജോബിഷ് കുര്യൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ബിനി പ്രഭാകരൻ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സഫിയ ഫൈസൽ, വനിതാ വികസന കോർപറേഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.ആർ അഖില എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *