April 3, 2025

പുറക്കാട്ടിരി മാനന്തവാടി കുട്ടാ ഗ്രീൻഫീൽഡ് പാത മീറ്റ് ദി ലീഡേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മാനന്തവാടി:വയനാട്ടിലേക്കുള്ള യാത്ര പ്രശ്നത്തിന് ബദൽ മാർഗമായി പുറക്കാട്ടിരി മാനന്തവാടി കുട്ടാ മൈസൂർ ഗ്രീൻഫീൽഡ് പാതയ്ക്കായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന മന്ത്രിമാർ ലോകസഭ നിയമസഭാ ജനപ്രതിനിധികൾ തദ്ദേശസ്വയംഭരണ സ്ഥാപക മേധാവികൾ തുടങ്ങിയവർക്ക് നിവേദനം നൽകുന്നതിന്റെ ഭാഗമായി മാനന്തവാടിയിൽ മീറ്റ് ദി ലീഡേഴ്സ് പ്രചരണ പരിപാടി ആരംഭിച്ചു. നിർദിഷ്ട ദേശീയപാത വികസന സമിതി ചെയർമാൻ കെ എ ആൻറണി കോഡിനേറ്റർ കെ ഉസ്മാൻ എടവക പഞ്ചായത്ത് മുൻ പ്രസിഡണ്ട് എച്ച്പി പ്രദീപ് മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോൾ കെ വി ജില്ലാ പഞ്ചായത്ത് മെമ്പർ ഇ കെ വിജയൻ ജോസ് മച്ചുകുഴി തുടങ്ങിയവരുടെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന് നിവേദനം സമർപ്പിച്ചു.
ഈ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിന് ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള ചൈതന്യ പ്രൊജക്റ്റ് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വിഷൻ 24 പദ്ധതിയിൽ 7134 കോടി രൂപ വകയിരുത്തി പദ്ധതി ഉൾപ്പെടുത്തിയതായും ഈ റോഡ് പദ്ധതി കേന്ദ്ര ഗവൺമെന്റിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നും രാഹുൽഗാന്ധി എംപിയുടെ ചോദ്യത്തിന് മറുപടിയായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്കരി ലോകസഭയിൽ പറയുകയുണ്ടായി. അലൈൻമെന്റ് തയ്യാറാക്കാൻ ഏജൻസിയെ ഏൽപ്പിച്ചു എങ്കിലും അത് പിന്നീട് നിലക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഡിപിആർ തയ്യാറാക്കൽ അലൈൻമെന്റ് തയ്യാറാക്കൽ തുടങ്ങിയ പദ്ധതികൾ ദുരിതപ്പെടുത്തുവാൻ കേരള സംസ്ഥാന ഗവൺമെൻറ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തയ്യാറാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഈ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എംഎൽഎമാർക്കും എംപിമാർക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്കരിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിസംബർ 10ന് മുമ്പ് നിവേദനം നൽകുന്നതാണ് എന്ന് ദേശീയപാത വികസന സമിതി ചെയർമാൻ കെ എ ആൻറണി കോഡിനേറ്റർ കെ ഉസ്മാൻ തുടങ്ങിയവർ അറിയിച്ചു.
എന്ന് ആൻറണി

Leave a Reply

Your email address will not be published. Required fields are marked *