
നാളെ മുതൽ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: ന്യൂനമർദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കൂടുതൽ വാർത്തകൾ കാണുക
ഇരുപത്തിയേഴാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും നടത്തി
സുൽത്താൻ ബത്തേരി:കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ്...
സാങ്കേതം യൂണിറ്റ് രൂപീകരിച്ചു
. തലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും ഇന്നോസ്പാർക്ക്...
ബ്രഹ്മഗിരി സൊസൈറ്റിയിലെ ക്രമക്കേടുകൾ: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ...
തയ്യൽ മെഷീനുകൾ വിതരണം നടത്തി
വൈത്തിരി:പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അർഹതപ്പെട്ട 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ...
എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കുപ്പാടി സ്വദേശി കെ. ശ്രീരാഗ് (22), ചീരാൽ സ്വദേശി മുഹമ്മദ് സഫ്വാൻ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട്...
ഗോകുലിന്റെ ലോക്കപ്പ് മരണം,;കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി
അമ്പലവയൽ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുൽ കൽപ്പറ്റ പോലീസ് ലോക്കപ്പിൽ മരിച്ചതിൽ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,...