10 കിലോ കഞ്ചാവുമായി മേപ്പാടി സ്വദേശി പിടിയിൽ
കൽപ്പറ്റ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ്(50) നെയാണ് ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലർച്ചയോടെ പിടികൂടിയത്. ഇയാൾക്ക് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപറ്റ ടൗണിൽ പുതിയ സ്റ്റാൻഡിന് സമീപം വച്ച് ട്രോളി ബാഗുമായി സംശയാസ്പദമായി കണ്ട ഇയാളെ ഡാൻസാഫ് എസ്.ഐ എൻ.വി ഹരീഷ് കുമാറിന്റെയും കൽപറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. ഇയാളുടെ ട്രോളി ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തി വരികയാണെന്നും ലഹരി ഉപയോഗം വിൽപ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു.കൽപ്പറ്റയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോയുമായി മേപ്പാടി സ്വദേശി പിടിയിൽ.
കൂടുതൽ വാർത്തകൾ കാണുക
മുണ്ടക്കൈ ചൂരൽമല ദുരന്തം അതി തീവ്ര ദുരന്തതിന്റെ ഗണത്തിൽ ഉൾപ്പെടുതാത്ത കേന്ദ്രസർക്കാർ നടപടി ദുരന്തബാധിതരെ അവഹേളിക്കുന്നതിന് തുല്യം: സംഷാദ് മരക്കാർ
കൽപ്പറ്റ: മുണ്ടക്കെ ചൂരൽ മല ദുരന്തത്തെ അതി തീവ്ര ദുരന്തങ്ങളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്നും ഇത് ദുരന്തബാധിതരോടുള്ള അവഹേളനമാണെന്നും...
സംസ്ഥാന സൈക്കിൾ പോളോ വയനാട് ജില്ല ഓവറോൾ റണ്ണേഴ്സ്
കൽപ്പറ്റ:തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും,സബ്ജൂനിയർ, ജൂനിയർ പെൺകുട്ടികളുടെ...
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ...
ശിശുദിനാഘോഷവും വിജയോത്സവവും നടത്തി
പാമ്പ്ര: മരിയനാട് എ.എൽ .പി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംയുക്തമായി ആഘോഷിച്ചു. കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം കൈവരിക്കുകയും, Overall വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു....
ഭീമൻ ഛിന്നഗ്രഹം പുലർച്ചെ ഭൂമിയുടെ അടുത്തെത്തും; ഭൂമിയിൽ പതിച്ചാൽ എന്ത് സംഭവിക്കും?
*2019 VU5 ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്ത് കിടക്കുന്ന ഒരു വസ്തുവാണ് ഭൂമിക്ക് സമീപത്തുകൂടി അപകടകരമായി രീതിയിൽ ഛിന്നഗ്രഹം 2019 VU5 കടന്നുപോകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി...
ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി
തോമാട്ടുചാൽ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി. ഛായാചിത്രത്തിൽ പുഷ്പർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ...
Average Rating