റിപ്പോർട്ടർ ചാനലിനെതിരേ പരാതിയുമായി സിപിഐ വയനാട് ഘടകം

കൽപ്പറ്റ: റിപ്പോർട്ടർ ചാനലിനെതിരേ സിപിഐ വയനാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡിജിപി എന്നിവർക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്‌സ് അഥോറിറ്റിക്കും പരാതി നൽകി. ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് ചാനൽ സംപ്രേഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പാർട്ടി യോഗത്തിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രസംഗിച്ചു എന്നായിരുന്നു വീഡിയോ സഹിതമുള്ള ചാനൽ വാർത്ത.
രണ്ടുമാസം മുൻപ് മാനന്തവാടിക്കു സമീപം ഇൻഡോർ യോഗത്തിൽ ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗമാണ് ചാനൽ നിക്ഷിപ്ത താത്പര്യങ്ങളോടെ തെരഞ്ഞെടുപ്പിന്റെ തലേന്ന് സപ്രേഷണം ചെയ്തതെന്നു സിപിഐ
ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
മുട്ടിൽ മരംമുറിക്കേസിൽ കുറ്റാരോപിതർക്കെതിരേ പാർട്ടി ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വിരോധം തീർക്കുന്നതിനാണ് ചാനൽ മാധ്യമ ധാർമികതയ്ക്കു നിരക്കാത്ത വാർത്ത നൽകിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻ ചെറുകര, പി.കെ. മൂർത്തി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്തതിന് ചാനലിനേതിരേ മാനനഷ്ടത്തിനു കേസ് ഫയൽ ചെയ്യുമെന്ന് അവർ അറിയിച്ചു. ഇൻഡോർ പരിപാടിയിൽ ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗം ചോർത്തി ചാനലിനു നൽകിയത് പാർട്ടിതലത്തിൽ അന്വേഷിക്കുമെന്ന് അവർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും സിപിഎം വേണ്ടവിധം സഹകരിച്ചില്ലെന്ന ആക്ഷേപം സിപിഐയ്ക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *