രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവം; 60 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അമിത് ചൗധരിയെ പോളിങ് സ്റ്റേഷനിൽ വെച്ച്‌ മർദ്ദിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 60 പേരെ അറസ്റ്റ് ചെയ്തു.

ടോങ്ക് ജില്ലയിലെ സംരവത ഗ്രാമത്തിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എസ്ഡിഎം 3 പേരെ വോട്ട് ചെയ്യാൻ അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നരേഷ് മീണയുടെ അനുയായികളും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ അക്രമവും തീവെപ്പും ഏറ്റുമുട്ടലും ഉണ്ടായി.

അതേസമയം, എസ്ഡിഎം ബിജെപി ഏജന്റ് ആണെന്നാണ് സ്ഥാനാർത്ഥിയായ നരേഷ് മീണ ആരോപിക്കുന്നത്. രാവിലെ മുതൽ എസ്ഡിഎമ്മിന്റെ നടപടികൾ ശ്രദ്ധിക്കുകയാണെന്നും ഇത്തരക്കാരെ നന്നാക്കാൻ ഉള്ള ഒരേ ഒരു മാർഗം അടി മാത്രമാണെന്നും, സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്വം പൊലീസിനാണെന്നും നരേഷ് മീണ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 60 പേരെ അറസ്റ്റ് ചെയ്തതായി അജ്മീർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഓം പ്രകാശ് സ്ഥിരീകരിച്ചു. എസ്ഡിഎം അമിത് ചൗധരിയെ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് നരേഷ് മീണയെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും സംരവത ഗ്രാമത്തിൽ ഇന്നലെ രാത്രി ഇതേ തുടർന്ന് കല്ലേറും തീവെപ്പും ഉണ്ടായി.നിരവധി വാഹനങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ചില വ്യക്തികൾ കല്ലെറിയാനും പൊലീസ് ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിക്കാനും തുടങ്ങിയതോടെ അക്രമം രൂക്ഷമാക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ എട്ട് നാല് ചക്ര വാഹനങ്ങളും രണ്ട് ഡസനിലധികം ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചിലർ വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതിന് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത് ഓം പ്രകാശ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *