ചോദിച്ചുവാങ്ങിയ അവസരം നന്നായി മുതലാക്കി തിലക് വർമയെ അഭിനന്ദിച്ച് സൂര്യകുമാർ യാദവ്
*മൂന്നാം നമ്പറിൽ ഇറങ്ങി തിലക് അടിച്ചെടുത്ത സെഞ്ച്വറിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ തിലക് വർമയെ വാനോളം പ്രശംസിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മൂന്നാം നമ്പറിൽ ഇറങ്ങി തിലക് അടിച്ചെടുത്ത സെഞ്ച്വറിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 56 പന്തിൽ പുറത്താകാതെ 107 റൺസാണ് തിലക് അടിച്ചെടുത്തത്. താരത്തിന്റെ ആദ്യത്തെ ടി20 സെഞ്ച്വറിയാണിത്. ഇപ്പോൾ വൺഡൗൺ പൊസിഷനിൽ തനിക്ക് പകരം തിലകിനെ ഇറക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ.
മൂന്നാം നമ്പർ സ്ഥാനം തിലക് ചോദിച്ചു വാങ്ങിയതാണെന്നാണ് മത്സരശേഷം സൂര്യകുമാർ പറഞ്ഞത്. ‘രണ്ടാം മത്സരത്തിന് ശേഷം തിലക് വർമ എന്റെ മുറിയിലേക്ക് എത്തുകയും മൂന്നാം നമ്പറിൽ ഒരു അവസരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ പൊസിഷനിൽ നന്നായി കളിക്കാൻ സാധിക്കുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അവനെ ഇന്ന് മൂന്നാം നമ്പറിൽ മൈതാനത്തിറക്കിയതും അവന് ആവശ്യമായ സ്വാതന്ത്ര്യം നൽകിയതും’, സൂര്യകുമാർ കൂട്ടിച്ചേർത്തു.
മൂന്നാം ടി20യിൽ ടീമിന്റെ വിജയത്തെ കുറിച്ചും ക്യാപ്റ്റൻ സൂര്യ പറഞ്ഞു. ‘ടീമിന്റെ പ്രകടനത്തിൽ വളരെ സന്തോഷമുണ്ട്. ടീം മീറ്റിങ്ങിൽ ഇതുപോലെ ബ്രാൻഡ് ഓഫ് ക്രിക്കറ്റ് കളിക്കാൻ തന്നെയാണ് ഞങ്ങൾ ചർച്ച ചെയ്തിരുന്നത്. ഇത്തരത്തിൽ അഗ്രസീവായി മുന്നോട്ട് പോവാനാണ് സഹതാരങ്ങളോടും ആവശ്യപ്പെട്ടത്. ആക്രമണ രീതിയും മനോഭാവവും വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും വേണം. എല്ലാ താരങ്ങളും അത്തരത്തിൽ പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ എന്റെ ജോലി വളരെ എളുപ്പമായി. ഞങ്ങൾ നേരായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്’, സൂര്യ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ കാണുക
കാലിഗ്രഫി ക്യാമ്പ് അക്ഷരവര വയനാട്ടിൽ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇതാദ്യമായി കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നു. വിമൻ ചേംബർ ഓഫ് കൊമേഴ്സിന്റെയും ഉറവിന്റെയും സഹകരണത്തോടെ സ്കൂൾ ഓഫ് സസ്റ്റൈനബിലിറ്റി' എന്ന സംഘടനയാണ് `അക്ഷര വര'...
നവംബർ 16 ന് അർധരാത്രി പുറത്തിറങ്ങിക്കോളു 2024 ലെ അവസാനത്തെ സൂപ്പർ മൂൺ കാണാം
*നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. 2024 അവസാനിക്കാൻ ഇനി ഒന്നരമാസം കൂടിയെ ബാക്കിയുള്ളപ്പോൾ ചർച്ചയായി സൂപ്പർ മൂൺ പ്രതിഭാസം. ഭൂമിയുടെ...
സൈക്കിൾ മരത്തോൺ സംഘടിപ്പിച്ചു
കൽപ്പറ്റ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു....
കതിരണിഞ്ഞ് ചേകാടി; വോട്ടുമുടക്കാതെ വനഗ്രാമം
സുഗന്ധം വിളഞ്ഞ പാടത്ത് വോട്ടെടുപ്പിന്റെയും ഉത്സവം. കതിരണിഞ്ഞ നെൽപ്പാടം കടന്ന് കാടിന് നടുവിലെ ചേകാടിയും അതിരാവിലെ ബൂത്തിലെത്തി. നൂറ് വർഷം പിന്നിട്ട ചേകാടിയിലെ ഏക സർക്കാർ...
വോട്ട് അയിത്തു….; ബാവലിക്ക് അതിർത്തി കടന്നൊരു വോട്ടുദിനം
നിങ്ങ വോട്ട് മാട്ദിരിയാ.. ആ വോട്ടു അയിത്തു....കന്നടയും മലയാളവും ഇടകലർന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേറിട്ടതാണ്. തൊഴിലിനും ജീവിതത്തിനുമിടയിൽ ഒരു പാലം ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ...
ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട്...
Average Rating