April 2, 2025

ജൈന സമാജം ദീപാവലി ആഘോഷിച്ചു

 

കൽപ്പറ്റ: വയനാട് ജൈന സമാജം പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ദീപാവലി ആഘോഷിച്ചു.
24ാം തീർഥങ്കരനായ മഹാവീരന്റെ 2551-ാം നിർവാണ വാർഷികമാണ് ജൈനർ ദീപാവലിയായി ആഘോഷിക്കുന്നത്. സമാജം പ്രസിഡന്റ് സി.വി. നേമിരാജൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദ ഗുണപാൽ അധ്യക്ഷത വഹിച്ചു. വൈഷ്ണവസമാജം ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം സെക്രട്ടറി ദേവദാസ് ,മൈലാടിപ്പാറ ചന്ദ്രനാഥസ്വാമിക്ഷേത്രം പ്രസിഡന്റ് എം.എ. കൃഷ്ണമനോഹർ, ഭാരതീയ ജൈൻ മിലൻ പ്രസിഡന്റ് മനോഹരി ജിനേഷ്, മഹിളസമാജം പ്രസിഡന്റ്‌സുരേഖ ബാബു, യുവസമാജം പ്രസിഡന്റ് പ്രത്യുഷ് ജൈൻ എന്നിവർ പ്രസംഗിച്ചു. സമാജം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിവയെ അനുമോദിച്ചു. സമാജം മുൻ പ്രസിഡന്റ് കെ.സി. വസന്തകുമാർ സ്വാഗതവും പ്രസന്ന അശോകൻ നന്ദിയും പറഞ്ഞു. കലാപരിപാടികൾ നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *