April 2, 2025

വിദേശ രാജ്യങ്ങളിൽ മരണമടയുന്ന കേരളീയരുടെ മൃതദേഹം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കണം- പ്രവാസി കോൺഗ്രസ്സ്:

കൽപ്പറ്റ: വിദേശ രാജ്യങ്ങളിൽ മരണമടയുന്ന കേരളീയരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഭാരിച്ച ചിലവ് താങ്ങാൻ ബന്ധുക്കൾക്ക് കഴിയാത്ത സാഹചര്യത്തിൽ ആ ഹതഭാഗ്യരുടെ മൃതശരീരം നാട്ടിലെത്തിക്കുവാനും സംസ്കരിക്കുവാനുമുള്ള മുഴുവൻ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പോണ്ടിച്ചേരി മുൻമന്ത്രി ആർ.കന്ദസ്വാമി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി യു.എ.കബീർ,വട്ടക്കാരി അബ്ദുൾ മജീദ്, മമ്മൂട്ടി കോമ്പി, സജി മണ്ഡലത്തിൽ,രാജേഷ് സഹദേവൻ, പി.സി.അസൈനാർ, പി.വി.ആൻ്റണി, അൻവർ സാദത്ത്,ശംസീർ അരണപ്പാറ, ആയിഷപള്ളിയാൽ, അനിൽകുമാർ, ചന്ദ്രൻ വൈക്കത്ത്, ഷമീർ മാണിക്ക്യം, പി.പി.സുലൈമാൻ, പി.എ.അബ്ബാസ്, അൻസാർ മുതിര, റഷീദ് ബത്തേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *