April 3, 2025

മുട്ടിൽ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി യെ വയനാട്ടിലെ ജനങ്ങൾ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗവും കൽപ്പറ്റ ബ്ലോക്കിലെ കെ.പി.സി സി. നിരീക്ഷകനുമായ ജോൺസൺ എബ്രഹാം, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എൻ.കെ. റഷീദ്, യു ഡി എഫ് ജില്ലാ കൺവീനർ പി.റ്റി.ഗോപാലക്കുറുപ്പ്, മുട്ടിൽ പഞ്ചായത്ത് നിരീക്ഷകൻ എൻ.സി. ജയിംസ്, ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ്, എം.പി. നവാസ്, എൻ സലാം, ജോയ് തൊട്ടിത്തറ, എം.ഒ. ദേവസ്യ , സജീവൻ മടക്കി മല , ചന്ദ്രിക കൃഷ്ണൻ ,ഉഷാതമ്പി , ശശി പന്നിക്കുഴി, ഷിജു ഗോപാൽ, കെ.പത്മനാഭൻ , ഒ.കെ.സക്കീർ , സുന്ദർരാജ് എടപ്പെട്ടി,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *