April 3, 2025

ഉള്ളി അമേരിക്കയുടെ ഉറക്കം കെടുത്തുന്നു

ഇ കോളി ബാക്ടീരിയ കലർന്ന മക്ഡൊണാൾഡ്സിൻറെ ബർഗറുകൾ കഴിച്ചതിലൂടെ  10 സംസ്ഥാനങ്ങളിലായി 49 പേർ രോഗബാധിതരാവുകയും അവരിൽ ഒരാൾ മരിക്കുകയും ചെയ്തതായി യുഎസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചതിനെ തുടർന്ന് അടിയന്തര നടപടികളുമായി ഫാസ്റ്റ്ഫുഡ് ബ്രാൻറുകൾ. ഉള്ളിയിലൂടെയാണ് ഇ കോളി കലർന്നതെന്ന റിപ്പോർട്ടിനെത്തുടർന്ന് നിരവധി യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലകൾ അവരുടെ മെനുവിൽ നിന്ന്  ഉള്ളി പിൻവലിച്ചു. ബർഗർ കിംഗിൻറെ മാതൃ കമ്പനിയായ റെസ്റ്റോറൻറ് ബ്രാൻഡ് ഇൻറർനാഷണലും, കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെൽ എന്നിവയും മുൻകരുതൽ നടപടിയായി ഉള്ളി ഒഴിവാക്കി.
മക്ഡൊണാൾഡിന് ഉള്ളി വിതരണം ചെയ്യുന്ന കമ്പനിയായ ടെയ്ലർ ഫാംസിലെ അരിഞ്ഞ ഉള്ളിയിലൂടെയാണ് ഇ കോളി പടർന്നത്. ബർഗർ കിംഗിന് ആവശ്യമുള്ള ഉള്ളി നൽകുന്നതും ടെയ്ലർ ഫാം ആണെങ്കിലും ഇവിടെ ഇ കോളി റിപ്പോർട്ട് ചെയ്ടിട്ടില്ല. ഏറ്റവും പുതിയതായി വിതരണം ചെയ്ത ഉള്ളിയിലൂടെയാണ് ഇ കോളി ബാധിച്ചതെന്ന് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കൃത്യമായി പാകം ചെയ്യുമ്പോൾ ഇ.കോളി സാധാരണയായി നശിച്ചുപോകാറുണ്ട്. മക്ഡൊണാൾഡിൻറെ ബീഫ് പാറ്റികളിലെ ഉള്ളിയിലൂടെയാണ് അണുബാധയെന്നാണ് സംശയം. സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ വസിക്കുന്ന ബാക്ടീരിയ ആണ് ഇ.കോളി. പലതും നിരുപദ്രവകാരികളാണെങ്കിലും, ചിലത് വയറിളക്കം, വയറുവേദന, ഛർദ്ദി, പനി എന്നിവയ്ക്ക് കാരണമാകാം. ചില അണുബാധകൾ വൃക്ക തകരാർ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഇ കോളി കലർന്ന ഭക്ഷണം കഴിച്ച് മൂന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങള്

Leave a Reply

Your email address will not be published. Required fields are marked *