April 3, 2025

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി വേദിയാകും

തിരുവനന്തപുരം: വ്യവസായ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കായുള്ള കേരളത്തിൻറെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് വേദിയാകാൻ കൊച്ചി.  വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെൻററിലാണ് നടക്കുന്നത്. സമ്മിറ്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവും പങ്കെടുത്തു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എസ്.ഹരികിഷോർ, വ്യവസായ വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആഗോള നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന നാഴികക്കല്ലായിരിക്കും ഈ സമ്മേളനമെന്നാണ് വ്യവസായ വകുപ്പ് വിലയിരുത്തുന്നത്. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിൻറെ സ്ഥാനം ദൃഢമാക്കും.

Leave a Reply

Your email address will not be published. Required fields are marked *