April 4, 2025

സ്വച്ഛദാഹി സേവാ ക്യാമ്പയിൻ; സ്വീകരണം നൽകി

കാവുംമന്ദം: കൃത്യമായ മാലിന്യ സംസ്കാരണത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ട് സ്വച്ഛദാഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാവുംമന്ദത്ത് സ്വീകരണം നൽകി. പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, കെ എൻ ഗോപിനാഥൻ, വി ഈ ഓ എം എസ് ശ്രീജിത്ത്, കെ ആർ രാജേഷ്, ഫെബിനാസ് ഷബീർ, സുമ രാജീവൻ, ബീന ജോഷി തുടങ്ങിയവർ സംസാരിച്ചു. വി ഈ ഓ ഫ്രാൻസിസ് ലോറൻസ് സ്വാഗതവും റിസോർസ് പേഴ്സൺ നിഖിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *