April 3, 2025

ചികിത്സയിലുള്ളവരെ ആശ്വസിപ്പിച്ച് ഗവർണർ

ചൂരൽമല ദുരന്ത പ്രദേശം സന്ദർശനത്തിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേപ്പാടി വിംസ് ആശുപത്രി സന്ദർശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജുമായി ഗവർണർ ആശയവിനിമയം നടത്തി.
മേപ്പാടി കുടുംബരോഗ്യ കേന്ദ്രവും ഗവർണർ സന്ദർശിച്ചു. ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത, എക്സിക്യൂട്ടീവ് ട്രസ്റ്റി ബഷീർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ മനോജ് നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ അനീഷ് ബഷീർ. ഡി.ജി.എം ഓപ്പറേഷൻ ഡോക്ടർ ഷഹനവാസ് പള്ളിയാൽ,ഡി.ജി.എം സൂപ്പി കല്ലങ്കോടൻ, ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യം ഡോ.പി.ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *