April 2, 2025

ജേഴ്സി പ്രകാശനം ചെയ്തു

കൽപ്പറ്റ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ജുനിയർ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് ജേഴ്സി പ്രകാശനം നിർവ്വഹിച്ചു. 20 അംഗ ടീമിൽ ആദിത്യൻ ആണ് ക്യാപ്റ്റൻ. പ്രത്യുഷ് വൈസ് ക്യാപ്റ്റൻ. സുഹൈൽ മുഖ്യ പരിശീലകനും സജൽ ഉപ പരിശീലകനുമാണ്. ചടങ്ങിൽ സിറാജ് വി , ഡിക്സൺ, സജൽ, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. കാസർഗോഡുമായുള്ള ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വയനാട് വിജയിച്ചു. തിങ്കളാഴ്ച രാവിലെ പാലക്കാടുമായാണ് രണ്ടാം മത്സരം

Leave a Reply

Your email address will not be published. Required fields are marked *