April 2, 2025

മാർച്ചും ധർണയും നടത്തി

 

 

കൽപ്പറ്റ: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തി. പൊതു വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം. ക്ലസ്റ്റർ യോഗം ബഹിഷ്‌കരിച്ചാണ് അധ്യാപകർ മാർച്ചിലും ധർണയിലും പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയ അക്കാദമിക് കലണ്ടർ അടിച്ചേൽപ്പിച്ച് അധ്യാപകർക്ക് അർഹതപ്പെട്ട അവധി ദിനങ്ങൾ കവരുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ചകൾ തുടർച്ചയായി പ്രവൃത്തിദിനമാക്കുന്നത്
കുട്ടികളിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്‌കുമാർ, ജില്ലാ സെക്രട്ടറി ടി.എം. അനൂപ്, നിസാർ കമ്പ, എം. പ്രദീപ്കുമാർ, പി.കെ. രാജൻ, ജോസ് മാത്യു, ഷിജു കുടിലിൽ, ജോൺസൻ ഡിസിൽവ, ശ്രീജേഷ് ബി. നായർ, ബിന്ദു തോമസ്, പി. സത്യജിത്ത്, കെ.എസ്. മനോജ്കുമാർ, എം.പി. സുനിൽകുമാർ, പി. വിനോദ്കുമാർ, കെ.സി. അഭിലാഷ്, ടി.ജെ. റോബി, കെ. നിമാറാണി, കെ. ജി. ബിജു, ജിജോ കുര്യാക്കോസ്, കെ.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *