
മയക്ക് മരുന്ന് കേസിലെ പ്രതിക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ


കൽപ്പറ്റ: എക്സൈസ് റെയിഞ്ച് ഓഫീസിലെ ക്രൈം നമ്പർ 28/2017 കേസിലെ പ്രതിയായ തിരുത്തിമ്മൽവീട്ടിൽ മുജീബ്. റ്റി. സി (28 )യെ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 80 നൈട്രൊസെപാം ഗുളികകൾ നിയമവിരുദ്ധമായി കൈവശം വെച്ച കുറ്റത്തിന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി ശിക്ഷയും ലഭിച്ചു. 2017 നവംബർ 11-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അബ്ദുൾ അസീസും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജീവ് ബി നായർ ആണ്. കൽപ്പറ്റ അഡ്ഹോക്ക് – 11 കോടതി ജഡ്ജ് അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് .ഇ.വി. പ്രോസിക്യൂഷന് വേണ്ടി ഹാജരായി
കൂടുതൽ വാർത്തകൾ കാണുക
ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛജീവിതത്തിന് പര്യാപ്തംച സ്വാമി ഗുരു പ്രസാദ്
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി...
നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ
ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി...
വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ
കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം...
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*
പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം...
റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി
കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ്...
ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ...