April 3, 2025

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്

 

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 3അം വാർഡിൽ ഉൾപ്പെടുന്ന ചീങ്ങാടി കോളനിയിലേക്കുള്ള റോഡിൽ അനതീകൃതമായി മണ്ണിട്ട് സഞ്ചാര യോഗ്യമല്ലാതാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവതി കുടുംബങ്ങൾ യാത്ര ചെയ്യുന്ന പൊതു വഴിയിലാണ് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും യാതൊരുവിത അനുമതിയും കൂടാതെയാണ് മണ്ണിട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. സായി മാന്തിരത്തിലേക്കടക്കം ജനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന വഴി എത്രയും പെട്ടന്ന് യാത്രക്കനിയോജയമാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപ്പടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ ജനങ്ങളോടൊപ്പം ശക്തമായസമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അറീച്ചു. യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റ്‌ ആഷിഖ് മൻസൂർ, ജനറൽ സെക്രട്ടറിമാരായ ഹിബത്തുള്ള മില്ലുമുക്ക്, മുഹമ്മദ്‌ഹാഫിസ്, ഫായിസ് പഞ്ചാര, ബൂത്ത്‌ പ്രസിഡന്റ്‌ മോഹനൻ കെ, വാർഡ് പ്രസിഡന്റ്‌ പ്രസാത് സി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *