
ലോക പുകയില വിരുദ്ധ ദിനാചാരണം


മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത ദിനചാരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കളറിങ്, ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ഹോസ്പിറ്റൽ ലോബിയിൽ നടന്ന ചടങ്ങിൽ എൽ പി, യു പി, ഹൈസ്കൂൾ തലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് പ്രൈസും ഫലകവും വിതരണം ചെയ്തു. ബോധവത്കരണ പരിപാടി ജനറൽ മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ സുദർശൻ പുട്ടുസ്വാമി, ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഡോ. അപർണ്ണ നേതൃത്വം നൽകി.
ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ഐഡിഎ വയനാട് പ്രതിനിധി ഡോ. ഫ്രൺസ് ജോസ് എന്നിവർ സംസാരിച്ചു. ആസ്റ്റർ വളന്റിയർ കോർഡിനേറ്റർ മുഹമ്മദ് ബഷീർ, മുഹ്സിന, പ്രജിത ചടങ്ങിന് നേതൃത്വം നൽകി.
കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പിന്നീട് നടന്നു.
കൂടുതൽ വാർത്തകൾ കാണുക
ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛജീവിതത്തിന് പര്യാപ്തംച സ്വാമി ഗുരു പ്രസാദ്
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി...
നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ
ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി...
വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ
കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം...
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*
പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം...
റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി
കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ്...
ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ...