April 2, 2025

‘പുകഞ്ഞ് ചിന്തിക്കാം പുകക്കാതെ’ പ്രതിജ്ഞ എടുത്തു

 

പടിഞ്ഞാറത്തറ:ലോക പുകയില വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി പയനമൊട്ടൻകുന്ന് കോളനിയിലെ കുടുംബ അംഗങ്ങൾ
പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുകയില വിരുദ്ധ സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ ഉയർത്തിക്കാട്ടുകയും പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ പ്രചരിപ്പിക്കുകയും ചെയുക എന്ന ഉദ്ദേശത്തോടെയാണ് ലോക ആരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഈ ദിനം ആചരിക്കുന്നത്.
ജിത്തു തമ്പുരാൻ, ചന്ദ്രൻ. കെ,ശാന്ത കെ തുടങ്ങിയർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *