April 2, 2025

പെസഹാ തിരികളുമായി വിശ്വാസസമൂഹം ഈസ്റ്റർ ആഘോഷങ്ങൾക് തുടക്കം കുറിച്ചു

മാനന്തവാടി അമലോൽഭവ മാതാ ദേവാലയത്തിൽ, വൈദീകനും സന്യസ്ഥരും അല്മായ സമൂഹവും പാതിരാ കുർബാന ചൊല്ലി ഈസ്റ്റർ ആഘോഷിച്ചു. ഉദ്ദിതനായ യേശുവിന്റെ പ്രതീകമായി പെസഹാ തിരി തെളിച്ചുകൊണ്ട് പുനരുദ്ധാന തിരുകർമ്മങ്ങൾക്ക് വികാരി ഫാ. വില്യം രാജൻ തുടക്കം കുറിച്ചു. തുടർന്ന് നടന്ന ദീപാലകൃത പ്രദക്ഷിണത്തിനും പെസഹാ പ്രകോഷണത്തിനും വചന സന്ദേശത്തിനും ഫാ. റിജോയ് പാത്തിവായൽ, ഫാ. റോയിസൻ ആന്റണി എന്നിവർ നേതൃത്വം നൽകി. രാത്രി 10 30 ന് ആരംഭിച്ച തിരു കർമ്മങ്ങളിൽ മാനന്തവാടിയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസസമൂഹം പങ്കെടുത്തു. പെസഹാ തിരിയിൽ നിന്നും കത്തിച്ചെടുത്ത മെഴുകുതിരികളും ആശിർവദിച്ച പുത്തൻ വെള്ളവുമായി ഉത്ഥിതനായ ക്രിസ്തുനാഥന്റെ തിരുസ്വരൂപം വണങ്ങി രാത്രി 2:00 മണിയോടെ വിശ്വാസികൾ ആത്മീയ നിർവൃതിയിൽ ഭവനങ്ങളിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *