April 2, 2025

പത്ര ഏജൻ്റുമാരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം

മാനന്തവാടി : പത്ര ഏജൻ്റുമാരെയും വിതരണക്കാരേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസ് പേപ്പർഏജൻറസ് അസോസിയേഷൻ മാനന്തവാടി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. ദ്വാരകയിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് പി. കെ സത്താർ ഉദ്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം മൂസ കൂളിവയൽ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം അബു കമ്പളക്കാട്, ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സാബു അതിരാറ്റുകുന്ന്,ടോമി മക്കിയാട് തുടങ്ങിയവർ പ്രസംഗിച്ചു സുരേഷ് പി.കെ വെള്ളമുണ്ട സ്വാഗതവും രമേശൻ നന്ദിയും പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി ടോമി മക്കിയാട് (പ്രസിഡൻ്റ്), മൂസ കൂളിവയൽ (ജനറൽ സെക്രട്ടറി), വൈസ് പ്രസിഡൻ്റുമാരായി കെ.രമേഷൻ, ബാബു പീച്ചംകോട്, ജോയിൻ്റ് സെക്രട്ടറിമാരായി മൊയ്തു കട്ടയാട്, കെ.ബാലചന്ദ്രൻ എന്നിവരെയും ട്രഷററായി കെ.പി.സുരേഷ് എന്നിവരെയും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *