April 2, 2025

സിദ്ധാർദ്ധിന്റെ കൊലപാതകം; എം എസ്‌ എഫ് പ്രതിഷേധമാർച്ച്‌ നടത്തി

 

കൽപ്പറ്റ: പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സിദ്ധാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളിൽ പ്രതിഷേധിച്ച് എം എസ് എഫ് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. ക്രൂരമായ ആൾക്കൂട്ടം വിചാരണക്കും മർദ്ദനത്തിനും വിദ്യാർത്ഥി ഇരയായിട്ടും അതിനെതിരെ യാതൊരു നടപടിയും എടുക്കാതിരിക്കുകയും മരണശേഷവും വിവരങ്ങൾ മൂടിവെച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്ത കോളേജ് പ്രിൻസിപ്പാളും സ്റ്റുഡന്റ് ഡീനും ഉൾപ്പെടെയുള്ളവരെ പുറത്താക്കണമെന്നും പ്രതികൾ സി പി ഐ എം സംരക്ഷണയിൽ ആണെന്നും ഇവരിൽ കൂടുതൽ പേരാ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്‌ നടത്തിയത്. ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, ട്രഷറർ അമീനുൽ മുക്താർ, ഫസൽ കാവുങ്ങൽ, അജു സിറാജുദ്ദീൻ,മുബഷിർ നെടുങ്കരണ, അംജദ് അലി തുടങ്ങിയവർ നേതൃത്വം നൽകി. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *