April 2, 2025

കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ പിടികൂടി

ബത്തേരി: വിൽപ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി. പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടിൽ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 177 ഗ്രാം കഞ്ചാവും .03 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. തിരുവള്ളൂർ, പല്ലവൻ സ്ട്രീറ്റിൽ ഇ. മണികണ്ഠൻ(30), തിരുവള്ളൂർ, വെങ്കിട്ടപുരം, എം. സൂര്യ(30), തിരുവള്ളൂർ, എ.വി.എസ് നഗർ എ. മണി (30), തിരുവള്ളൂർ,ഇലവൻത്ത് ക്രോസ് സ്ട്രീറ്റ് മണിവണ്ണൻ (38) എന്നിവരെയാണ് ബത്തേരി എസ്.ഐ. സി.എം. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ്.സി.പി.ഒ നൗഫൽ, സി.പി.ഒ നിയാദ്, ഡ്രൈവർ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *