
സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്; വിളംബരറാലി നടത്തി


മാനന്തവാടി: ജനുവരി ഒന്നു മുതൽ ഏഴുവരെ മാനന്തവാടിയിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചരാണാർത്ഥം സംഘാടകർ മാനന്തവാടിയിൽ നടത്തിയ വിളംബര റാലി ശ്രദ്ധേയമായി. മാനന്തവാടിയെ വെള്ളിയാഴ്ച വൈകുന്നേരം മത്സരം നടക്കുന്ന താഴെയങ്ങാടി ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി മാനന്തവാടി ഗാന്ധിപാർക്കിൽ സമാപിച്ചു. മുത്തുകുടകളുടേയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയിൽ കുട്ടികളും, സ്ത്രീകളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിവിധ സ്പോർട്സ് സ്കൂളുകളുകളുടേയും, ക്ലബ്ലുകളുടേയും നേതൃത്വത്തിൽ യൂണിഫോം അണിഞ്ഞൊരുക്കിയ റാലി നഗരത്തിന് ആഹ്ലാള നിമിഷങ്ങൾ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, സംഘാടക സമിതി ഭാരവാഹികളായ പി ടി ബിജു, എ എൻ നിശാന്ത്, എം റെജീഷ്, അസീസ് വാളാട്, കെ എം അബ്ദുൽ ആസിഫ്,കെ ഉസ്മാൻ, എൻ ജെ ഷജിത്ത് റാലിക്ക് നേതൃത്വം നൽകി
കൂടുതൽ വാർത്തകൾ കാണുക
ഗോകുലിന്റെ ലോക്കപ്പ് മരണം,;കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി
അമ്പലവയൽ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുൽ കൽപ്പറ്റ പോലീസ് ലോക്കപ്പിൽ മരിച്ചതിൽ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,...
പെൻഷൻ പരിഷ്ക്കരണമില്ലെന്ന കേന്ദ്ര നിർദേശം പിൻവലിക്കണം
കൽപറ്റ:കേന്ദ്ര സർക്കാർ 10 വർഷം കൂടുമ്പോൾ മാത്രം നടപ്പാക്കുന്ന പെൻഷൻ പരിഷ്ക്കരണം നിലവിലുള്ള പെൻഷൻകാർക്ക് ബാധകമാക്കുകയില്ലെന്നും മേലിൽ വിരമിക്കുന്നവർക്കു മാത്രമേ പരിഷ്കരിച്ച പെൻഷൻ നൽകൂ എന്നുമുള്ള...
ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛജീവിതത്തിന് പര്യാപ്തംച സ്വാമി ഗുരു പ്രസാദ്
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി...
നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ
ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി...
വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ
കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം...
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*
പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം...