April 2, 2025

പഴശ്ശി അനുസ്മരണം നടത്തി

 

മാനന്തവാടി:പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തിൽ അനുസ്മരണം നടത്തി. ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികൾ പഴശ്ശികുടീരത്തിൽ പുഷ്പ്പാർച്ചന നടത്തി. മാനന്തവാടിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളും പഴശ്ശി കുടീരത്തിൽ പുഷ്പ്പാർച്ചന നടത്തി. പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്മൃതി യാത്ര നടത്തി. മാനന്തവാടി ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്ര ടൗൺ ചുറ്റി പഴശ്ശി കുടീരത്തിൽ സമാപിച്ചു. ചരിത്രകാരനും മുൻ പി.എസ്.സി മെമ്പറുമായ ഡോ പി മോഹൻദാസ് പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. കളിമൺ ശിൽപ്പ നിർമ്മാണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച്.ബി പ്രദീപ്, എൽസി ജോയ്, പി.എം ആസ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവൻ, പി.വി.എസ് മൂസ, അഡ്വ സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ ബി.ഡി അരുൺ കുമാർ, പി.വി ജോർജ്, അബ്ദുൾ ആസിഫ്, പഴശ്ശി കുടീരം മാനേജർ ഐ.ബി ക്ലമന്റ് , ലൈബ്രറി കൗൺസിൽ പ്രതിനിധി ഷാജൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *