April 2, 2025

ഗവ; നഴ്സിംഗ് കോളേജിൽ ക്ലാസുകൾ നാളെ തുടങ്ങും

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോട് ചേർന്ന് സർക്കാർ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിംഗ് കോളേജ് നാളെ ബുധനാഴ്ച പ്രവർത്തനം തുടങ്ങും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യ വർഷ പ്രവേശനം പൂർത്തിയായി. നിലവിൽ മെഡിക്കൽ കോളേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് പുതിയ നഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങുന്നത്. 2023 – 24 ലെ സംസ്ഥാന സർക്കാരിന്റെ ബജറ്റിലാണ് നഴ്‌സിങ്ങ് കോളേജ് അനുവദിച്ചത്. പ്രിൻസിപ്പാളായി പി. ഉഷാ കുമാരി ചുമതല ഏറ്റെടുത്തു. മാനന്തവാടി നിയോജക മണ്ഡത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും സുപ്രധാനമായ ഒരു ചുവടാണ് നഴ്സിംഗ് കോളേജ് തുടങ്ങുന്നതിലൂടെ സാധ്യമാകുന്നതെന്ന് ഒ.ആർ. കേളു എം എൽ എ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള സർക്കാർ നഴ്സിംഗ് കോളേജ് പനമരത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നേഴ്സിംഗ് കോളേജ് എം.എൽ.എ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *