April 3, 2025

പോഷണ ബോധവൽക്കരണം

 

ന്യൂട്രീഷൻ ആന്റ് ഡയറ്റുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാതല പോഷണ ബോധവൽക്കരണവും പ്രദർശനവും നടത്തി. പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹൈസ്‌കൂളിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും ഭാവിയിൽ ജീവിതശൈലീ രോഗ സാധ്യതകൾ ഇല്ലാതാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ജൈവ കൃഷി മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കെ എഫ് ജോണിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റെല്ല മാത്യു കവിത ആലപിച്ചു. പോഷണവും കൗമാര ആരോഗ്യവും എന്ന വിഷയത്തിൽ എൻ.സി.ഡി ഡയറ്റീഷ്യൻ എം. ഷീബയും, പഠന പ്രചോദനവും ആരോഗ്യ ജീവിതരീതിയും എന്ന വിഷയത്തിൽ ആർ കെ.എസ്.കെ കൗൺസിലർ ജാസ്മിൻ ബേബിയും ക്ലാസ്സെടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആരോഗ്യപ്രവർത്തകരും ചേർന്നൊരുക്കിയ പോഷകാഹാര പ്രദർശനവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെകുറിച്ചുള്ള ലഘുലേഖയുടെ വിതരണവും നടന്നു. ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ടെക്നിക്കൽ അസിസ്റ്റന്റ് കെ എം ഷാജി, പിടിഎ പ്രസിഡന്റ് ബൈജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *