
സുരക്ഷാ 2023 പദ്ധതി പൂർത്തീകരിച്ചു


പടിഞ്ഞാറത്തറ, മൂപ്പൈനാട് പഞ്ചായത്തുകൾ സുരക്ഷാ 2023 പദ്ധതി പൂർത്തീകരിച്ചു. പഞ്ചായത്തുകളിലെ അർഹരായ മുഴുവൻ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണനും, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി.ശശിധരനും സുരക്ഷാ 2023 ക്യാമ്പെയിനിന്റെ പൂർത്തീകരണ പ്രഖ്യാപനം നടത്തി. ജില്ലയിലെ അർഹരായ മുഴുവൻ ആളുകളെയും കേന്ദ്ര സർക്കാരിന്റെ സുരക്ഷാപദ്ധതികളിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പെയിനാണ് സുരക്ഷ 2023. സുരക്ഷാ 2023 ക്യാമ്പയിന് പിന്നിൽ പ്രവർത്തിച്ച വാർഡ് മെമ്പർമാരെയും കുടുംബശ്രീ സി ഡി എ സ് , എ.ഡി.എ.സ് പ്രവർത്തകരെയും ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ, നബാർഡ് ജില്ലാ ഓഫീസർ വി. ജിഷ, എന്നിവർ പുരസ്കാരം നൽകി ആദരിച്ചു. പടിഞ്ഞാറത്തറ കാനറാ ബാങ്ക് മാനേജർ നേഹ, കേരള ബാങ്ക് മാനേജർമാരായ അഷറഫ്, രാജേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ അരുൺ, സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരായ കെ.സിന്ധു , കെ.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛജീവിതത്തിന് പര്യാപ്തംച സ്വാമി ഗുരു പ്രസാദ്
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി...
നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ
ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി...
വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ
കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം...
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*
പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം...
റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി
കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ്...
ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ...