April 2, 2025

സ്ത്രീ സുരക്ഷ; സ്വയം പ്രതിരോധവുമായി ജനമൈത്രി പോലീസ്

 

ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലെ വനിതാ ജീവനക്കാർക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം നടത്തി. കളക്ട്രേറ്റ് ഹാളിൽ നടന്ന പരിശീലനം ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രതിരോധിക്കാനുള്ള കഴിവ് ആർജിച്ചെടുക്കണമെന്നും ഭയമല്ല ആത്മവിശ്വാസമാണ് വേണ്ടതെന്നും ജില്ലാ കളക്ടർ ഡോ.രേണുരാജ് പറഞ്ഞു. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള അധ്യക്ഷത വഹിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സ്വയം പ്രതിരോധത്തിന്റെ ആദ്യ ചുവടുകൾ പഠിപ്പിക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം. ബസ്സുകളിലും പൊതുഇടങ്ങളിലും വീടുകളിലും മറ്റും നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ എങ്ങനെയെല്ലാം തടുക്കാം എന്നതും ഡെമോൻസ്ട്രേഷനിലൂടെ വിശദീകരിച്ചു. കൽപ്പറ്റ വനിതാസെല്ലിലെ വി.ഫൗസിയ, എം.രേഷ്മ, ബി.ശ്രീജിഷ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഡെപ്യൂട്ടി കലളക്ടർ കെ. ദേവകി, വനിത സെൽ ഇൻസെപക്ടർ സി.വി ഉഷാകുമാരി, സബ് ഇൻസെപക്ടർ കെ.എം ജാനകി, ജനമൈത്രി എ.ഡി.എൻ.ഒ കെ.എം ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *