April 2, 2025

തൃശിലേരി പെരുന്നാളിന് തുടക്കമായി

മാനന്തവാടി : നാനാജാതി മതസ്ഥരായ നിരവധി ആളുകൾ അനുഗ്രഹം തേടിയെത്തുന്ന തൃ ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ കോതമംഗലത്ത് കബറടക്കിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന് തുടക്കമായി വടക്കേ വയനാട്ടിൽ കോതമംഗലം ബാവ യുടെ തിരുശേഷിപ്പ് സ്ഥാപിച്ച ഏക ദൈവാലയമാണ് തൃശ്ശിലേരിയിലേത് ആ പരിശുദ്ധൻ്റ നാമദേയം പേറുന്ന വടക്കേ വയനാട്ടിലെ ഏകദൈവാലയവും ഇതുതന്നെയാണ്. മലബാർ ഭദ്രാസധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസിൻ്റ സാനിദ്ധ്യത്തിൽ ഇടവക വികാരി ഫാ. ഷിൻസൺ മത്തായി മത്താക്കിൽ പെരുന്നാളിന് കൊടിയേറ്റി.ചടങ്ങിൽ വൈദികരായ ഫാ.തോമസ് നെടിയവിള ,ഫാ. ലിജോത സി ,ഫാ .ബൈജു മനയത്ത് ഫാ.കെന്നി ജോൺ എന്നിവർ സഹകാർമികരായിരുന്നു ട്രസ്റ്റി എൽദോ ചങ്ങമനാട്, സെക്രട്ടറി ബേസിൽ ജോർജ് ഞാറക്കുളങ്ങര, പെരുന്നാൾ കമ്മറ്റി കൺവീനർ പി.വി. സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *