April 2, 2025

മുട്ടിൽ മരം മുറി: നഷ്ട്ടം കൃഷിക്കാരിൽ നിന്ന് ഈടാക്കാനുള്ള നോട്ടീസ് പിൻവലിക്കണം: ഇ.ജെ ബാബു; റവന്യൂ മന്ത്രി കെ.രാജന് കത്ത് നൽകി

കൽപ്പറ്റ: മുട്ടിൽ മരം മുറി വിഷയത്തിൽ കൃഷിക്കാരിൽ നിന്ന് നഷ്ട്ടം ഈടാക്കാനായി റവന്യൂ വകുപ്പ് നൽകിയിരിക്കുന്ന നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ആവശ്യപ്പെട്ടു. കൃഷിക്കാരെ പറ്റിച്ചാണ് മുട്ടിലിൽ മരം മുറി നടന്നിരിക്കുന്നത്. നാമമാത്രമായ തുകയാണ് മരം ഉടമകൾക്ക് മരം മാഫിയ നൽകിയത്. ലക്ഷങ്ങൾ നഷ്ട്ടപരിഹാരമായി അടക്കാനാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. മരം മാഫിയയെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇത് ഉടൻ പിൻവലിക്കണമെന്ന് ഇ.ജെ ബാബു ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് റവന്യൂ മന്ത്രി കെ.രാജന് സിപിഐ ജില്ലാ സെക്രടറി കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *