April 3, 2025

‘മിത്ര ജീവലോകം’ ശിൽപ്പശാല നടത്തി

നാട്ടറിവ് പഠനകേന്ദ്രം ‘അറിവാനന്ദം’ കാർഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ കർഷകർക്കായി ‘മിത്ര ജീവലോകം’ ശിൽപ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ല ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ ടി.സി ജോസഫ് അധ്യക്ഷത വഹിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കീടരോഗ വിദഗ്ധൻ ഡോ.വി.പി രാജൻ ക്ലാസ്സെടുത്തു. വയനാടിന്റെ കാർഷിക മേഖല നേരിടുന്ന കീടരോഗങ്ങൾക്കുള്ള പരിഹാരങ്ങൾ, മിത്രകീടങ്ങളുടെ പരിപോഷണം തുടങ്ങിയവ ശിൽപ്പശാല ചർച്ച ചെയ്തു. നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ പി.ജെ മാനുവൽ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി ഡയറക്ടർമാരായ ഇ.ജെ ജോസഫ്, രാജേഷ് കൃഷ്ണൻ, ഫീൽഡ് ഓഫീസർ ആർ.അശ്വതി, കീസ്റ്റോൺ ഫൌണ്ടേഷൻ പ്രോഗ്രാം ഓഫീസർ പി.ബി സനീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *