April 3, 2025

ഡോ.സോനാചാര്യ മിൻസ സന്ദർശനം നടത്തി

ജാർഖണ്ഡിലെ സിഡോ കൻഹ മുർമു യൂണിവേഴ്‌സിറ്റി ധുംക വൈസ് ചാൻസലർ ഡോ. സോനാചാര്യ മിൻസ് കണിയാമ്പറ്റ ജി.എം.ആർ.എസ്സിൽ സന്ദർശനം നടത്തി. ജി.എം.ആർ.എസ്സിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സംവദിച്ചു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ വൈസ് ചാൻസലറാകുന്ന വനിതയാണ് ഡോ.സോനാചാര്യ മിൻസ. ഗോത്ര വിഭാഗങ്ങൾക്കിടയിലും സ്ത്രീകൾക്കിടയിലും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവർ സംസാരിച്ചു. ആറളം ഫാർമിങ് കോർപറേഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ.നിതീഷ് കുമാർ, കണിയാമ്പറ്റ ജി.എം.ആർ.എസ് സീനിയർ സൂപ്രണ്ട് സി. രാജലക്ഷ്മി, പ്രധാനാധ്യാപിക പി.വാസന്തി തുടങ്ങിയവർ ഡോ.സോനാചാര്യ മിൻസയെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *