April 2, 2025

വയനാട്ടിൽ ആദ്യമായി സിറിയക് ഗാന മൽസരം മീനങ്ങാടിയിൽ

 

കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തുന്ന സിറിയക് ഗാന മൽസരം മീനങ്ങാടിയിൽ നടക്കും. യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്ക്കൂൾ പ്രസ്ഥാനമായ എം.ജെ. എസ്.എസ് എയാണ് സംഘാടകർ .മീനങ്ങാടി സെൻ്റ് മേരീസ് സുനോ റൊ പള്ളിയിലെ എട്ട് നോമ്പ് പെരുന്നാളിൻ്റെ ഭാഗമായി സെപ്തംബർ മൂന്നിന് രണ്ട് മണിക്കാണ് സിംഫണി ഓഫ് സിറിയക് എന്നപ്രോഗ്രാം. ഭദ്രാസനത്തിലെ വിവിധ സണ്ടേസ്കൂളിൽ നിന്നും ടീമുകൾ മത്സരത്തിന് എത്തും. വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നൽകും.
ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് സമ്മാനദാനം നടത്തും .ഒരുക്കങ്ങൾ പൂർത്തിയായതായി എം.ജെ. എസ്. എസ്. എ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, മീനങ്ങാടി സെൻ്റ് മേരീസ് പള്ളി വികാരി ഫാ. വർഗീസ് കക്കാട്ടിൽ, സെക്രട്ടറി കെ.എം കുര്യാക്കോസ്, ട്രസ്റ്റി സി.എസ്, പി.ടിവിനു ,എം.ജെ. എസ്.എസ്.എ
ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *