
മുഖവൈകല്യ നിവാരണ ക്യാംപ് സെപ്തംമ്പർ 9ന് മാനന്തവാടി: സെപ്റ്റംമ്പർ 9 ന്


മാനന്തവാടിയിൽ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ മാനന്തവാടി ബസ് സ്റ്റാന്റിന് എതിർ വശം മാതാ ഹോട്ടലിന് സമീപമുള്ള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻഹാളിലാണ് ക്യാംപ് നടക്കുക. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം
മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287.
കൂടുതൽ വാർത്തകൾ കാണുക
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്
കൽപ്പറ്റ:100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. പാർട്ടി നേതൃത്വം...
കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ
കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ...
ലഹരിക്കെതിര കരിങ്കുറ്റിയിൽ പ്രതിരോധ കമ്മിറ്റി
കരിങ്കുറ്റി : ലഹരിക്കെതിരായി കരിങ്കുറ്റിയിൽ ജനകീയ പ്രതിരോധ കമ്മിറ്റി രുപീകരിച്ചു. നാടിനെ ആകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന്...
ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് . വയനാടിന് മികച്ച നേട്ടം.
ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മികച്ച നേട്ടം കരസ്ഥമാക്കി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വ്യക്തിഗത , മാസ്സ് സ്റ്റാർട്ട് വിഭാഗങ്ങളിലായി...
ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു
സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം)മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു.പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ...
ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് നടത്തി
പുൽപ്പള്ളി:മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് ഫാ.ഡോ. ജസ്റ്റിൻ മൂന്നനാൽ ഉദ്ഘാടനം ചെയ്തു.സുനിൽ...