
ഫോട്ടോഗ്രാഫി ദിനവും സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും നടത്തി


കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രാഫി ദിനവും സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും സീനിയർ ഫോട്ടോഗ്രാഫർമാരെ ആദരിക്കലും നടത്തി. രാവിലെ 9 മണി മുതൽ ജില്ലയിലെ ഫോട്ടോഗ്രാഫർ മാർ കൽപ്പറ്റ നഗരത്തിൽ ക്യാമറകളുമായി വിവിധ ഫോട്ടോകൾ പകർത്തി. 9 മണി മുതൽ 11 മണി വരെയായിരുന്നു മത്സര സമയം വനിതാ ഫോട്ടോഗ്രാഫർമാരടക്കം ക്യാമറകളുമായി രംഗത്ത് വന്നത് കൗതുകമായി. തുടർന്ന് കൽപ്പറ്റ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി.വി.രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് നിയോ സ്വാഗതം ആശംസിച്ചു . എ.കെ.പി എ. സംസ്ഥാന സ്വാന്തനം ജനറൽ കൺവീനർ ജോയ് ഗ്രെയ്സ് ലോക ഫോട്ടോഗ്രാഫി ദിന പരിപാടി ഉൽഘാടനവും സ്ഥാപക ജനറൽ സെക്രട്ടറിയുടെ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലയിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരെ ജില്ലാ ട്രഷറർ എം.കെ. സോമസുന്ദരൻ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഭാസ്കരൻ രചന , ഷോബിൻ സി ജോണി, ജില്ലാ ജോയന്റ് സെക്രട്ടറി ബാലു ബത്തേരി , ബിനോജ് എം. മാത്യു, ദാസ് പുൽപള്ളി, ആർ.ജെ മാത്യു, ജാസ്മിൻ ബി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൽപ്പറ്റ മേഖലാ സെക്രട്ടറി രഞ്ചിത്ത് ആർ നന്ദിയും പ്രകാശിപ്പിച്ചു
കൂടുതൽ വാർത്തകൾ കാണുക
ഇരുപത്തിയേഴാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും നടത്തി
സുൽത്താൻ ബത്തേരി:കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ്...
സാങ്കേതം യൂണിറ്റ് രൂപീകരിച്ചു
. തലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും ഇന്നോസ്പാർക്ക്...
ബ്രഹ്മഗിരി സൊസൈറ്റിയിലെ ക്രമക്കേടുകൾ: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ...
തയ്യൽ മെഷീനുകൾ വിതരണം നടത്തി
വൈത്തിരി:പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അർഹതപ്പെട്ട 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ...
എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കുപ്പാടി സ്വദേശി കെ. ശ്രീരാഗ് (22), ചീരാൽ സ്വദേശി മുഹമ്മദ് സഫ്വാൻ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട്...
ഗോകുലിന്റെ ലോക്കപ്പ് മരണം,;കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി
അമ്പലവയൽ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുൽ കൽപ്പറ്റ പോലീസ് ലോക്കപ്പിൽ മരിച്ചതിൽ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,...