April 2, 2025

ചെറുധാന്യ വർഷാചരണം നടത്തി

കൽപ്പറ്റ: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ജിവിഎച്ച്എസ്എസ് കൽപ്പറ്റ വിഎച്ച്എസ്ഇ, ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി ചെറു ധാന്യങ്ങളുടേയും ഉൽപ്പന്നങ്ങളുടേയും പ്രദർശനം, സൈക്കിൾ റാലി, സെമിനാർ എന്നിവ നടത്തി. പരിപാടികളുടെ ഉദ്ഘാടനം കൽപ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ നിർവഹിച്ചു. കൃഷിവകുപ്പ് വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾക്ക് ചെറുധാന്യങ്ങൾ സംബന്ധിച്ച് ക്ലാസ് നയിച്ചു.

ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സജീവൻ പി.ടി. യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി സിന്ധു ഡി. കെ. സ്വാഗതവും, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. ഷെറിൻ മുള്ളർ, കൽപ്പറ്റ കൃഷി ഓഫീസർ അഖിൽ പി., ഹയർസെക്കൻഡറി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സിമിത ടി. എന്നിവർ ആശംസകൾ അറിയിച്ചു. പ്രസന്നകുമാരി നായർ, നിമിഷ കെ കെ, അർച്ചന സന്തോഷ്, നെജുല പർവീൺ, കൃഷ്ണപ്രിയ എം.പി., വി.വി. ആന്റണി കനീഷ് സി.കെ., വാളണ്ടിയർ ലീഡേഴ്‌സായ ഗൗരി നന്ദ, പ്രബിൻ എ.കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *