April 3, 2025

ബ്ലാങ്കറ്റ് വിതരണം ചെയ്തു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ആസ്ഥാനമായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഗമയ രാജീവ് ഗാന്ധി സെന്റർ ഫോർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തപോവനം ആശ്രയ കേന്ദ്രത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലാങ്കറ്റ് വിതരണം ചെയ്തു. തപോവന ആശ്രയ കേന്ദ്രത്തിലെ മുപ്പതോളം വരുന്ന കുടുംബാംഗങ്ങൾക്കാണ് ബ്ലാങ്കറ്റ് വിതരണം നടത്തിയത്. മുൻസിപ്പൽ കൗൺസിലർ കെ. എസ് പ്രമോദ് അധ്യക്ഷനായ ചടങ്ങ് ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഷീല പുഞ്ചവയൽ, ഫാദർ:ഡേവിഡ് ആലുങ്കൽ , കെ .വി ശശി, വി .ടി ബേബി, ഡി. പി രാജശേഖരൻ ,സതീശ് പൂതിക്കാട്, കെ.ടി കുര്യാക്കോസ് എന്നിവർ സംസാരിച്ചു അബ്രഹാം ചെറുപുരയിടം സ്വാഗതവും ഫാദർ മാത്യു അമ്പൻകുടിയിൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *