
ഡിവൈഎഫ്ഐ; സെക്കുലർ സ്ട്രീറ്റ് നടത്തി

കൽപ്പറ്റ: ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്ന’ മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് യുവജന മുന്നേറ്റമായി. മതനിരപേക്ഷ പുരോഗമന ശക്തികൾ തുല്യതയുടെ റിപ്പബ്ലിക് സ്വപ്നം കാണുമ്പോൾ മനുസ്മൃതിയുടെ ഇരുണ്ട കാലത്തിലേക്ക് രാജ്യത്തെ മതരാഷ്ട്രത്തിലൂടെ പിന്തള്ളാനുള്ള സംഘപരിവാർ പരിശ്രമങ്ങളെ ചെറുക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലായിരുന്നു പരിപാടി. എല്ലായിടങ്ങളിലും റാലിയും പൊതുയോഗങ്ങളുമുണ്ടായി. ഓരോ റാലിയിലും ആയിരങ്ങൾ പങ്കാളികളായി.കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി മുട്ടിലിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.പി മണി അധ്യക്ഷനായി. വി എൻ ഉണ്ണികൃഷ്ണൻ, സി ഷംസുദ്ദീൻ, ജാനിഷ, ബിനീഷ് മാധവ്, എം കെ റിയാസ് എന്നിവർ സംസാരിച്ചു. അർജുൻ ഗോപാൽ സ്വഗതവും ഫിനോസ് കമാൽ നന്ദിയും പറഞ്ഞു.
മീനങ്ങാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. ടി പി ഋതുശോഭ് അധ്യക്ഷനായി. വി ഹാരിസ്, ജസീലാ ഷാനിഫ്, റാഷിദ് എന്നിവർ സംസാരിച്ചു. വി എ അബ്ബാസ് സ്വാഗതവും പി വി വിനീത് നന്ദിയും പറഞ്ഞു. ബത്തേരിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസീസ് ഉദ്ഘാടനംചെയ്തു. ബി കെ ആഗ്‌നസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ജിബിൻ കോമത്ത്, കെ വൈ നിഥിൻ, ഇന്ദുപ്രഭ എന്നിവർ സംസാരിച്ചു. പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

മാനന്തവാടിയിൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി ഉദ്ഘാടനം ചെയ്തു. വി ബി ബബീഷ് അധ്യക്ഷനായി. കെ വിപിൻ, അഖിൽ സുരേന്ദ്രൻ, അനീഷ സുരേന്ദ്രൻ, അഡ്വ.നിരഞ്ജന അജയകുമാർ, ജോയൽ ജോസഫ്, എം റെജീഷ്, പി ടി ബിജു എന്നിവർ സംസാരിച്ചു.
പുൽപ്പള്ളിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. സി എം രജനീഷ് അധ്യക്ഷനായി. കെ മണികണ്ഠൻ, പി അമൽ ജിത്ത് എന്നിവർ സംസാരിച്ചു. ജിഷ്ണു ഷാജി സ്വാഗതം പറഞ്ഞു.പനമരം ബ്ലോക്ക് കമ്മറ്റി തരുവണയിൽ സംഘടിപ്പിച്ച പരിപാടി വി ടി സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു. സി ജി പ്രത്യുഷ് അധ്യക്ഷനായി. കെ മുഹമ്മദലി, കെ കെ ഇസ്മായിൽ, അക്ഷയ് അരുൺ, രാകേഷ് പാലിയണ എന്നിവർ സംസാരിച്ചു.
വൈത്തിരി ബ്ലോക്ക് കമ്മിറ്റി ചുണ്ടേലിൽ സംഘടിപ്പിച്ച പരിപാടി കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ശചയ്തു. എസ് രവി അധ്യക്ഷനായി. ജോബിസൺ ജെയിംസ്, സി എച്ച് ആഷിഖ് എന്നിവർ സംസാരിച്ചു. എം രമേശ് സ്വാഗതവും കെ എസ് ഹരിശങ്കർ നന്ദിയും പറഞ്ഞു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടി വെണ്ണിയോട് അഡ്വ.യു സൈനുദ്ദീൻ മലപ്പുറം ഉദ്ഘാടനംചെയ്തു. വി ജെ ജോസ് അധ്യക്ഷനായി. എം മധു, പി ജംഷീദ്, ബിജുലാൽ എന്നിവർ സംസാരിച്ചു. ഷെജിൻ ജോസ് സ്വാഗതവും പി ആർ ജിതേഷ് നന്ദിയും പറഞ്ഞു