April 3, 2025

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കോളേരി കൃഷ്ണവിലാസ് എ.യു.പി സ്കൂളിൽ 77-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സുൽത്താൻബത്തേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ.ഐ.സി ബാലകൃഷ്ണൻ പതാക ഉയർത്തി ,സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറുമായ ശ്രീമതി മിനി പ്രകാശൻ, പി.റ്റി.എ പ്രസിഡണ്ട്‌ കെ.വി ഷിനോദ്, ഹെഡ്മാസ്റ്റർ മനോജ്‌ കുമാർ, കെ.ജി സിബിൽ, എ. പി. പ്രകാശൻ, മാതൃഭൂമി ഫീൽഡ് എക്സിക്യൂട്ടീവ് മധു, മുരളീധരൻ മാസ്റ്റർ, ഷീബ വി. എം, മാസ്റ്റർ ഡെൽബിൻ എം. ബി, തുടങ്ങിയവർ സംസാരിച്ചു.ആദിൽ സായി ഓർമ്മക്കായി നടത്തിവരുന്ന
‘ മധുരം മലയാളം ‘ പദ്ധതി ഉദ്ഘാടനം, ISRO യുവ ശാസ്ത്രജ്ഞൻ ബിശ്വാനന്ദിനെ ആദരിക്കൽ, ഉപഹാര സമർപ്പണം, വുഷു ഡെമോ ക്ലാസ്സ്‌, സ്വാതന്ത്ര്യദിന റാലി, മറ്റ് കലാപരിപാടികൾ എന്നിവയും നടത്തപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *