April 3, 2025

മണൽവയൽ ഇനി പുകവലി രഹിത കോളനി

 

എടവക പഞ്ചായത്തിലെ മണൽവയലിനെ പുകയില രഹിത കോളനിയായി ജില്ലാ കളക്ടർ ഡോ. രേണു രാജ് പ്രഖ്യാപിച്ചു. കോളനിയിലെ പുകവലിക്കാരായ മുഴുവൻ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തിൽ പങ്കാളികളായതോടെയാണ് മണൽവയൽ പുകവലി രഹിത കോളനിയായി മാറിയത്. ലോക പുകയില രഹിത ദിനാചരണത്തിൽ ജില്ലയിലെ ആദ്യ പുകവലി രഹിത കോളനിയായി കാപ്പിക്കുന്ന് കോളനിയെ പ്രഖ്യാപിച്ചിരുന്നു. പുകയില ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച മണൽവയൽ കോളനിയിലെ ഊരുമൂപ്പൻമാരായ കേളു, ചാപ്പൻ എന്നിവരെയും കാപ്പികുന്ന് കോളനിയിലെ ഊരുമൂപ്പൻമാരായ കെ.കെ ശിവരാമൻ, കെ.പി മനോഹരൻ, കുഞ്ഞിരാമൻ എന്നിവരെയും ജില്ലാ കളക്ടർ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *