April 3, 2025

ഉൽപാദകർക്ക് പാലിന് പരമാവധി വില ഉറപ്പാക്കാൻ മാനന്തവാടി ക്ഷീരസംഘം.

മാനന്തവാടി: പാലിൽ അടങ്ങിയിരിക്കുന്ന FAT, SNF, MBRT എന്നിവ ഉയർത്തി പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ഇത് വഴി ക്ഷീര കർഷകർക്ക് പരമാവധി വില ഉറപ്പു വരുത്തുന്നതിനുമായി മാനന്തവാടി ക്ഷീരസംഘം നേതൃത്വത്തിൽ കർഷക ബോധവൽക്കരണ ക്ലാസ് നടത്തി. ശുദ്ധമായ പാലുൽപാദനത്തിനും പശുപരിപാലനത്തിനും ആവശ്യമായ മാർഗങ്ങളെക്കുറിച്ചും പാലിലെആന്റിബയോട്ടിക്ക്, പൂപ്പൽ വിഷബാധ എന്നിവയെക്കുറിച്ചും വയനാട് ജില്ലാ മൃഗ സംക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ. ജയേഷ് വി ക്ലാസെടുത്തു.
മാനന്തവാടി വെറ്റിനറി പോളിക്ലിനിക് സീനിയർ സർജൻ ഡോ. സന്തോഷ്
മൃഗചികിത്സാ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നടത്തി. മിൽമ പി ആന്റ് ഐ മാനേജർ ബിജുമോൻ സ്കറിയ ആശംസകളർപ്പിച്ചു.ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംഘം സെക്രട്ടറി എം എസ് മഞ്ജുഷ സ്വാഗതവും സാബു പി.അബ്രഹാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *