April 2, 2025

പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി:  ഹൈന്ദവ വിശ്വാസങ്ങളെയും ഭഗവാൻ ഗണപതിയെയും അവഹേളിച്ച നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ  വിവിധ ഹൈന്ദവ സംഘടനകൾ മാനന്തവാടിയിൽ പ്രതിഷേധപ്രകടനം നടത്തി.കോടതി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഗാന്ധിപാർക്കിൽ സമാപിച്ച പ്രതിഷേധപ്രകടനത്തിന് നേതാക്കളായ സി.കെ.ഉദയൻ,എം.രജീഷ്,ശ്രീനിവാസൻചൊവ്വ,കെ.വി.സനിൽകുമാർ, സന്തോഷ് ജി.നായർ, തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ എം.സുരേന്ദ്രൻ മാസ്റ്റർ,മധുമാസ്റ്റർ,ഇ.കെ.ഗോപി, പുനത്തിൽ രാജൻ,കെ.ജയേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *