April 2, 2025

മണിപ്പൂർ കലാപം; പ്രകടനവും യോഗവും നടത്തി

കൽപ്പറ്റ: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വയനാട് ജില്ലാ മഹിളാ കോൺഗ്രസ് പ്രകടനവും യോഗവും നടത്തി കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും ,കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ.ടി സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി എം.പി നജീബ്, വൈത്തിരി ബ്ലോക്ക് പ്രസിഡണ്ട് പോൾസൺകുവയ്ക്കൽ, ചിന്നമ്മ ജോസ്, നിത്യ ബിജുകുമാർ, മീനാക്ഷി രാമൻ, ഉഷ തമ്പി, മൈമൂന, സന്ധ്യ ലിഷു, ജെസ്സി ലെസ്ലി, ഗിരിജ മോഹൻദാസ്, ബീന സജി, ബിന്ദു സജീവ്, ബിന്ദു ഒ.ജെ, ചന്ദ്രിക കൃഷ്ണൻ, ഉഷ വിജയൻ,കെ. മിനി, രജനി, ബീന, സൗജ, അന്നക്കുട്ടി, ലൗലി എന്നിവർ സംസാരിച്ചു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *