April 2, 2025

സി.എച്ച് സെന്ററിന് ഫണ്ട് കൈമാറി

കൽപ്പറ്റ: സലാല കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ഡയാലിസിസ് രോഗികൾക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് വയനാട് സി എച്ച് സെന്റർ ചെയർമാൻ പഴന്തോത്ത് മൂസ ഹാജിക്ക് കേന്ദ്രകമ്മിറ്റി ട്രഷറർ റഷീദ് കൽപ്പറ്റ കൈമാറി. വയനാട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഷമീർ ഫൈസി, വൈസ് പ്രസിഡണ്ട് സുബൈർ മീനങ്ങാടി, സെക്രട്ടറി ഷഹീർ, സി എച്ച് സെന്റർ ജനറൽ കൺവീനർ റസാക്ക് കൽപ്പറ്റ, മണ്ഡലം ലീഗ് പ്രസിഡണ്ട് ടി ഹംസ, ജനറൽ സെക്രട്ടറി സലിം മേമന തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *