April 2, 2025

കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

പനമരം:കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. പനമരം കരിമ്പുമ്മൽ സ്വദേശി ഷംസുവാണ് പിടിയിലായത്. പനമരം കരുമ്പുമ്മൽ സ്റ്റേഡിയത്തിന് സമീപം വിൽപ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. പനമരം സബ് ഇൻസ്‌പെക്ടർ ഇകെ അബൂബക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *